Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snacks Division

America

കാം​ബെ​ൽ​സ് സ്നാ​ക്സ് വി​ഭാ​ഗം മേ​ധാ​വി​യാ​യി മോ​ഹി​ത് ആ​ന​ന്ദ് ചു​മ​ത​ല​യേ​റ്റു

ന്യൂ​ജേ​ഴ്‌​സി: പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ഭ​ക്ഷ​ണ ഉ​ൽ​പ്പ​ന്ന ക​മ്പ​നി​യാ​യ കാം​ബെ​ൽ​സ് ത​ങ്ങ​ളു​ടെ സ്നാ​ക്സ് വി​ഭാ​ഗം പ്ര​സി​ഡന്‍റായി​ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മോ​ഹി​ത് ആ​ന​ന്ദി​നെ നി​യ​മി​ച്ചു. 2026 ഫെ​ബ്രു​വ​രി 23 മു​ത​ൽ അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റു

ഗോ​ൾ​ഡ് ഫി​ഷ്, പെ​പ്പ​റി​ഡ്ജ് ഫാം, ​സ്നൈ​ഡേ​ഴ്സ് തു​ട​ങ്ങി​യ പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്നാ​ക്സ് പോ​ർ​ട്ട്‌​ഫോ​ളി​യോ​യു​ടെ നേ​തൃ​ത്വം മോ​ഹി​ത് ആ​ന​ന്ദി​നാ​യി​രി​ക്കും.

ക​ൺ​സ്യൂ​മ​ർ ഗു​ഡ്‌​സ് മേ​ഖ​ല​യി​ൽ 30 വ​ർ​ഷ​ത്തി​ലേ​റെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള അ​ദ്ദേ​ഹം, കെ​ല്ല​നോ​വ , യൂ​ണി​ലി​വ​ർ, പി&​ജി എ​ന്നീ ആ​ഗോ​ള ക​മ്പ​നി​ക​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

സ്നാ​ക്സ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച വ​ള​ർ​ച്ച​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും കൈ​വ​രി​ക്കു​ക എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ദൗ​ത്യ​മെ​ന്ന് കാം​ബെ​ൽ​സ് സിഇഒ മി​ക് ബീ​ഖൂ​യി​സ​ൺ പ​റ​ഞ്ഞു.

പ​ഞ്ചാ​ബ് എ​ൻ​ജി​നീ​യ​റിംഗ് കോ​ളേ​ജ്, മും​ബൈ​യി​ലെ ജ​മ്‌​നാ​ലാ​ൽ ബ​ജാ​ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Latest News

Corehub Up